കൂടുതൽ തീവ്രതയും,പുതിയ മുഖങ്ങളും, കഥയും, കഥാ പശ്ചാത്തലവും-‘പണി 2’ പ്രഖ്യാപിച്ച് ജോജു ജോർജ്

May 5, 2025

സൂപ്പർ ഹിറ്റ് റിവഞ്ച് ആക്ഷൻ ത്രില്ലർ പണിയുടെ വലിയ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ പണി 2 പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്.ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്.പണി 2യുടെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്,ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു.

പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ എല്ലാം പുതിയതായിരിക്കും,പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2, ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും താരം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് പുതിയ തലമുറയുടെ സ്വപ്നങ്ങൾക്ക് പറക്കാൻ ജോജു ജോർജ് വഴി തുറന്ന ചിത്രമായിരുന്നു പണി.എന്നാൽ പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല,പണി ജോണറിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്, ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അതോടൊപ്പം തന്നെ ജോജു എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയിരുന്നു പണി.

Read also: ‘താരകം…’ ഈണം കൊണ്ട് വിസ്മയമൊരുക്കി ഗോവിന്ദ് വസന്ത – ഷഹബാസ് അമൻ ഗാനം; ‘സർക്കീട്ടി’ലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ചിത്രം ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്, പണി 2 ടെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നു.

Story highlights- pani 2 announced by joju george