രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’

May 14, 2025

ആസിഫ് അലി നായകനായ, താമർ സംവിധാനം ചെയ്ത ‘സർക്കീട്ട്’ യേറ്ററുകളിൽ മികച്ച അഭിപ്രായം നേടികൊണ്ടിരിക്കുകയാണ്. ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പുറത്തിറക്കിയ ചിത്രം കണ്ട രക്ഷിതാക്കൾ നിറകണ്ണുകളോടെയാണ് തീയേറ്റർ വിട്ട് പുറത്തേക്കിറങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസ് അൽ ഖൈമയിൽ ഏഴുവയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഹൈപ്പർ ആക്ടിവിറ്റി, അറ്റെൻഷൻ ഡെഫിഷ്യന്സി എന്നീ പ്രശ്നങ്ങൾ ഉള്ള ജെപ്പ് എന്ന മകനെ മാനേജ് ചെയ്യാൻ ഏറെ പാടുപെടുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ആമിർ എന്ന ചെറുപ്പക്കാരനും ഒരു രാത്രിയിൽ ആമിർ, ജെപ്പ് എന്നിവർ അപ്രതീക്ഷിതമായ രീതിയിൽ ഒന്നിച്ചു സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യവുമെല്ലാം കാണിച്ചു കൊണ്ട് തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയായി ഇറക്കിയിരിക്കുന്ന ചിത്രം വളരെയധികം വൈകാരികമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് പോകുന്നത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം നിറച്ച ഒരു മികച്ച ഫാമിലി ഡ്രാമ കണ്ട കുടുംബപ്രേക്ഷകർ കണ്ണും മനസ്സും നിറഞ്ഞു കൊണ്ട് തീയേറ്റർ വിട്ടിറങ്ങുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രേക്ഷകരുടെ മനസ്സിൽ കണ്ണ് നനയിക്കുന്ന, അവരിൽ സന്തോഷം നിറക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

Read also: യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രെയ്ലർ റിലീസായി: ചിത്രം മെയ് 23ന് തിയേറ്ററുകളിലേക്ക്

ബാലതാരമായ ഓർഹാൻ, ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Story highlights- sarkeet movie getting good responses