വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

September 25, 2025
Vanaura organics was inaugurated by Shobhana.

സെപ്റ്റംബർ 22-ാം തീയതി വെള്ളിയാഴ്ച, കൊച്ചിയിലെ എം.ജി റോഡിൽ വാനോറ ഓർഗാനിക്‌സിന്റെ നാലാമത്തെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോർ ഉദ്ഘാടനം ചെയ്തു. സ്റ്റോർ ഉദ്ഘാടനം ചെയ്തത് പത്മഭൂഷൺ പുരസ്കാര ജേതാവും പ്രശസ്ത നടിയും നർത്തകിയുമായ ശോഭന ആയിരുന്നു. വാനോറ ഓർഗാനിക്സ് ആയുർവേദ പ്രചോദിതമായ ഒരു അഡ്വാൻസ്ഡ് ഓർഗാനിക് സ്‌കിൻകെയർ, ഹെയർകെയർ ബ്രാൻഡാണ്. എല്ലാ ഉൽപ്പന്നങ്ങളും COSMOS Organic & COSMOS Natural ഗ്ലോബൽ സർട്ടിഫിക്കേഷനുകൾ നേടിയതാണ്.

ഇവ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കുന്നു. പ്രകൃതിതത്വമായി കൂട്ടുകൾ, ആയുർവേദ അടിസ്ഥാനത്തിലുള്ള നവീകരണം, ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത സസ്യ അധിഷ്ഠിത ഹൈ-പെർഫോർമൻസ് ആക്റ്റീവുകൾ എന്നിവ കൊണ്ടാണ് ബ്രാൻഡ് പ്രത്യേകത കൈവരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും, ഫലപ്രദവും, ശാസ്ത്രാധിഷ്ഠിതവുമായ പരിഹാരങ്ങൾ നൽകുക എന്നതാണ് വാനോറ ഓർഗാനിക്സിന്റെ ദൗത്യം. ഈ വിശിഷ്ട അവസരത്തിൽ, വാനൗറ ഓർഗാനിക്സിന്റെ സ്ഥാപകയായ ഡോ. നായന ശിവരാജ്, ചടങ്ങിനെ ധന്യമാക്കിയ പത്മഭൂഷൺ ശോഭനയ്ക്ക് ആദരം അർപ്പിച്ചു.

Story Highlights: A new exclusive brand of Vanaura organics was inaugurated by Shobhana.