സിംറ്റംപ്‌സ് ഓഫ് ലവ് ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധനേടുന്നു

മരണം കാത്തിരിക്കുമ്പോഴും പ്രണയത്തിൻ്റെ ചില അപ്രതീക്ഷിത കടന്നുവരവുണ്ട്. അതാണ് എബി എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ ട്വിങ്കിൾ എന്ന പെൺകുട്ടി. വളരെ ഹൃദയഹാരിയായ ഒരു മനോഹര ആവിഷ്കാരമായി കയ്യടി നേടുകയാണ് സിംപ്റ്റംസ് ഓഫ് ലവ് എന്ന ഷോർട്ട് ഫിലിം., ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിരവധി സിനിമകളിലും പരസ്യ രംഗത്തും ശ്രദ്ധേയ സാന്നിധ്യമായ ജിതീഷ് റേച്ചൽ സാമുവൽ ആണ് എബി എന്ന കഥാപാത്രമായി എത്തുന്നത്. ജിതീഷിൻ്റെ അഭിനയയാത്രയിലെ വഴിത്തിരിവാകാനുള്ള ഒരുക്കത്തിലാണ് സിംപ്റ്റംസ് ഓഫ് ലൗ. നിരവധി മുൻനിര സംവിധായകരിൽ നിന്നും അഭിനേതാക്കളിൽ നിന്നും ഷോർട്ട് ഫിലിം അഭിനന്ദനം നേടി. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കേരള അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മലയാളം നോണ്‍ കോമ്പറ്റിഷന്‍ ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപെട്ടിരുന്നു. നിറഞ്ഞ സദസിലായിരുന്നു ചലച്ചിത്ര മേളയില്‍ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ദാമോദര്‍ രഞ്ജിത്താണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍.
Read also- അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്! ‘പാട്രിയറ്റ്’ ടൈറ്റിൽ ടീസർ പുറത്ത്
നിതിന്‍ ജോസഫ് എഴുത്ത് നിര്‍വഹിച്ചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഛായാഗ്രഹണം ടോബി തോമസാണ്. ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത് അരവിന്ദ് മാലിയിലാണ്. അനന്ത പദ്മനാഭനാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. നോയല്‍ ജോണ്‍ ഷോര്‍ട്ട് ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.
Story highlights: Bhavana Studios’ short film Symptoms of Love is gaining attention