നവീന ദൃശ്യ-ശ്രവ്യ സാങ്കേതികതയുടെ മറ്റൊരു പര്യായം; ഗുരുവായൂർ മാജിക് ഫ്രെയിംസ് ജയശ്രീ തിയേറ്റർ

October 3, 2025
Jayashree Theater now screens movies in 4K Dolby Atmos.

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ സിനിമ ആസ്വാദകരുടെ മനം കവർന്ന ജയശ്രീ തിയേറ്റർ പുത്തൻ സാങ്കേതിക മികവോടെ ഡോൾബി അറ്റോംസ് 4k റെസലൂഷനോട് കൂടി പുനർ ക്രമീകരിച്ചാണ് മാജിക് ഫ്രെയിംസിന്റെ അമരക്കാരൻ ലിസ്റ്റിൻ സ്റ്റീഫൻ ഇപ്പോൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിൽ ഒരു സ്ക്രീൻ ആണ് ഇവിടെ ഉള്ളത്. മികച്ച ദൃശ്യാനുഭവവും ശ്രവ്യാനുഭവവും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതുതന്നെയാണ് മാജിക് ഫ്രെയിംസിന്റെ ഈ തിയേറ്ററും ലക്ഷ്യമിടുന്നത്.

Read also- അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്! ‘പാട്രിയറ്റ്’ ടൈറ്റിൽ ടീസർ പുറത്ത്

2022 ലെ തന്നെ ബ്ലോക്ക് ബസ്റ്റർ ആയ ‘കാന്താര’യുടെ ആദ്യ ഭാഗമായ ‘കാന്താര ചാപ്റ്റർ -1’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോട് കൂടിയാണ് മാജിക് ഫ്രെയിംസ് ജയശ്രീ തിയേറ്റർ പ്രദർശനം ആരംഭിക്കുന്നത്. ജയശ്രീ തിയേറ്ററിന്റെ ഓൺലൈൻ ബുക്കിംഗ് പാർട്ണർ ആയ ഡിസ്ട്രിക്ട് ബൈ സൊമാറ്റോയിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. തിയറ്ററിന്റെ പുനർ ക്രമീകരണ ഉദ്ഘാടന ചടങ്ങിൽ മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ റാണിയ റാണ, പ്രൊഡ്യൂസർ ആൽവിൻ ആന്റണി, തുടങ്ങി സിനിമ- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ ഒരുപാട് പ്രമുഖരും പങ്കെടുത്തു. വാർത്താപ്രചരണം: ബ്രിങ്ഫോർത്ത്.

Story highlights: Jayashree Theater now screens movies in 4K Dolby Atmos.