മലയാള സിനിമയിലെ വളരുന്ന കരുത്ത് — പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ
മലയാള സിനിമയിൽ ബിഗ് ബജറ്റ് പ്രൊഡക്ഷനുകളുമായി ശ്രദ്ധ നേടുന്ന പ്രമുഖ നിർമ്മാതാവായി മാനുവൽ ക്രൂസ് ഡാർവിൻ വേഗത്തിൽ വളർന്ന് വരികയാണ്. എഞ്ചിനീയറിങ് മേഖലയിൽ നിന്ന് സിനിമ ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം, തന്റെ സമർപ്പണത്താലും കാഴ്ചപ്പാടാലും സിനിമ മേഖലയിൽ വ്യത്യസ്തമായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മാനുവൽ ക്രൂസ് ഡാർവിൻ, 2021-ൽ പുറത്തിറങ്ങിയ മിന്നൽ മുരളിയിലൂടെ മലയാള സിനിമയിൽ ആദ്യമായി നിർമ്മാതാവായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് RDX, ഒരു സർക്കാർ ഉത്പന്നം, കൊണ്ടൽ, പരീക്ഷണാത്മകമായ ടു മെൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച്, സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രിയ നിർമ്മാതാവായി മാറി. അദ്ദേഹത്തിന്റെ പടക്കളം, ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾ തിയേറ്ററിൽ വൻ സ്വീകാര്യത നേടിയിരുന്നു ഭ്രാന്ത്, വികാരം, എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ . ഡിഗ്രൂപ്പ് മൂവി പ്രൊഡക്ഷൻ & ഡിസ്ട്രിബ്യൂഷൻസിന്റെ ബാനറിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ടു മെൻ, ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്. മനുഷ്യബന്ധങ്ങളുടെ യാഥാർത്ഥ്യവും വികാരങ്ങളുടെ ആഴവുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
സിനിമാ രംഗത്തോടൊപ്പം ടെലിവിഷൻ, ഡോക്യുമെന്ററി, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളിലേക്കും ഡിഗ്രൂപ്പ് തന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേർന്ന് ദുബായിൽ D Friday Tickets എന്ന വിതരണ കമ്പനിയും അദ്ദേഹം ആരംഭിച്ചു.
മിഡിൽ ഈസ്റ്റിൽ നിന്ന് കേരളം, ചെന്നൈ, വയനാട് വരെയുള്ള മേഖലകളിലായി ഹോസ്പിറ്റാലിറ്റി, ട്രേഡിംഗ്, എന്റർടൈൻമെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ബഹ്‌റൈനിലെ All Season Holding WLL, Prime Innovation WLL, Celluloid, Irish Village, Cafe Italia (MAFIA) തുടങ്ങിയ ഹോട്ടലുകളും ഇന്ത്യയിലെ നിരവധി റിസോർട്ടുകളും ഡിഗ്രൂപ്പിന്റെ കീഴിലാണ്.


മാനുവൽ ക്രൂസ് ഡാർവിൻ നേടിയ അംഗീകാരങ്ങളിൽ 7th Art Independent International Film Festival India-യിലെ ബെസ്റ്റ് ഫീച്ചർ ഫിലിം അവാർഡും Indo-Arab International Excellence Award ഉം ഉൾപ്പെടുന്നു. ബിസിനസും സിനിമയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബഹുമുഖ പ്രതിഭയായ മാനുവൽ ക്രൂസ് ഡാർവിൻ, മലയാള സിനിമയുടെ ഭാവിയിൽ വലിയ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.
Story Highlight – Manuel Cruz Darwin is capturing attention with big-budget productions in Malayalam cinema






