ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’ ഗോവ ചലച്ചിത്രമേളയിലേക്ക്

November 7, 2025
Asif Ali’s Malayalam film “Sarkeet” selected for the Indian Panorama

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമര്‍ ചിത്രം ‘സര്‍ക്കീട്ട്’ 56-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പട്ടു. ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘സര്‍ക്കീട്ട്’. നവംബര്‍ 20 മുതല്‍ 28 വരെയാണ് 56-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയില്‍ വെച്ച് നടക്കുക.

ആസിഫ് അലി നായകനായ, താമർ സംവിധാനം ചെയ്ത ‘സർക്കീട്ട്’ മികച്ച അഭിപ്രായമാണ് നേടിയത് . ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പുറത്തിറക്കിയ ചിത്രം കണ്ട രക്ഷിതാക്കൾ നിറകണ്ണുകളോടെയാണ് തീയേറ്റർ വിട്ട് പുറത്തേക്കിറങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസ് അൽ ഖൈമയിൽ ഏഴുവയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഹൈപ്പർ ആക്ടിവിറ്റി, അറ്റെൻഷൻ ഡെഫിഷ്യന്സി എന്നീ പ്രശ്നങ്ങൾ ഉള്ള ജെപ്പ് എന്ന മകനെ മാനേജ് ചെയ്യാൻ ഏറെ പാടുപെടുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ആമിർ എന്ന ചെറുപ്പക്കാരനും ഒരു രാത്രിയിൽ ആമിർ, ജെപ്പ് എന്നിവർ അപ്രതീക്ഷിതമായ രീതിയിൽ ഒന്നിച്ചു സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യവുമെല്ലാം കാണിച്ചു കൊണ്ട് തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

Read also- ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് നവംബർ 14 ന്

ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയായി ഇറക്കിയിരിക്കുന്ന ചിത്രം വളരെയധികം വൈകാരികമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് പോകുന്നത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം നിറച്ച ഒരു മികച്ച ഫാമിലി ഡ്രാമ കണ്ട കുടുംബപ്രേക്ഷകർ കണ്ണും മനസ്സും നിറഞ്ഞു കൊണ്ട് തീയേറ്റർ വിട്ടിറങ്ങുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലും സജീവമാണ്. പ്രേക്ഷകരുടെ മനസ്സിൽ കണ്ണ് നനയിക്കുന്ന, അവരിൽ സന്തോഷം നിറക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തരാക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

Story highlights: Asif Ali’s Malayalam film “Sarkeet” selected for the Indian Panorama at the 56th IFFI Goa.