‘തുടരും’ സിനിമയുടെ വിജയത്തിന് ശേഷം മോഹൻലാൽ തരുൺ മൂർത്തി കൂട്ട്കെട്ട് വീണ്ടും

December 3, 2025
Mohanlal -Tharunmoorthi combo again

തന്റെ അടുത്ത ചിത്രം മോഹൻലാലിനോടൊപ്പം തന്നെ ആണെന്ന് സംവിധായകൻ തരുൺ മൂർത്തി തന്നെ സൂചനകൾ നൽകിയിരുന്നു, അതിന് പിന്നാലെ ആണ് പ്രേക്ഷകരെ ആവേശത്തിൽ ആക്കി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും, ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.

Read also- കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ; ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍ പുറത്ത്

ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും, കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും

Story highlights: Mohanlal -Tharunmoorthi combo again