ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-

January 9, 2026
Minister P. Rajeeve praised Malayoram coconut oil as part of the launch of the 'Nanma'

കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായ പി രാജീവിന്റെ നേതൃത്തിൽ ആരംഭം കുറിച്ച കേരളത്തിലെ ഗുണ നിലവാരം ഉറപ്പു വരുത്തുന്ന ബ്രാന്റുകൾക്ക് ലഭിക്കുന്ന നന്മ സർട്ടിഫിക്കേഷൻ സ്വന്തമാക്കി മികച്ച സേവനം ഉറപ്പു വരുത്തിയ ‘മലയോരം’ വെളിച്ചെണ്ണക്ക്‌ മന്ത്രി പി രാജീവിന്റെ പ്രശംസ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മന്ത്രി മലയോരം വെളിച്ചെണ്ണയുടെ പ്രോസസ്സിംഗ് വീഡിയോ ഷെയർ ചെയ്തു.

കണ്ണൂർ ജില്ലയിലെ ആലക്കോട് സ്ഥിതി ചെയ്യുന്ന KM Oil Industries ആണ് ‘മലയോരം വെളിച്ചെണ്ണ’ നിർമ്മിക്കുന്നത്. 40 വർഷത്തിലേറെ പാരമ്പര്യവും, 25-ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നതുമാണ് മലയോരം വെളിച്ചെണ്ണ.ദിവസം 60 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള സ്വന്തം യൂണിറ്റിലാണ് മലയോരം പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ വെളിച്ചെണ്ണ ബ്രാൻഡ് ആണ് മലയോരം. കൂടാതെ ഐഎസ്ഐ, അഗ്മാര്‍ക്ക്, എന്നീ സർട്ടിഫിക്കേഷൻസുകളും മലയോരത്തിന് ലഭിച്ചിട്ടുണ്ട്.

മായം കലർന്ന വെളിച്ചെണ്ണകൾ വിപണിയിൽ എത്തുന്നതിനെ തടയാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉയരുമ്പോഴാണ് ‘നന്മ’ സർട്ടിഫിക്കേഷൻസിന്റെ പ്രസക്തി. വിപണിയിൽ കൃത്യമായ പരിശോധന നടത്തി മായം കലർന്ന വെളിച്ചെണ്ണകളെ പൂർണമായി ഇല്ലാതാക്കാനാണ്‌ 2024-ല്‍ സർക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Story Highlight : Minister P. Rajeeve praised Malayoram coconut oil as part of the launch of the ‘Nanma’