നടി ഭാവന വിവാഹിതയായി;ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രിയ  താരം ഭാവന ഇനി നവീന് സ്വന്തം.തൃശൂർ നഗരത്തിലെ അമ്പലത്തിൽ വെച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് കന്നഡ സിനിമാ നിർമാതാവായ നവീൻ ഭാവനയുടെ കഴുത്തിൽ താലി ചാർത്തിയത്. ബന്ധുക്കൾക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി ഇന്ന് വൈകീട്ട് റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.നവീന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ബാംഗ്ലൂരിലും സ്നേഹവിരുന്ന് സങ്കടിപ്പിക്കുന്നുണ്ട്.

വിവാഹത്തലേന്നായ ഇന്നലെ ഭാവനയുടെ വീട്ടിൽ മൈലാഞ്ചിയിടൽ ചടങ്ങ് നടന്നിരുന്നു..സിനിമയിലെ അടുത്ത സുഹൃത്തായ രമ്യാ നമ്പീശനും മറ്റു സുഹൃത്തുക്കളും ചേർന്ന് മൈലാഞ്ചിയിടൽ ചടങ്ങ് ഉത്സവമാക്കിയിരുന്നു.