Film

ആ ഡാന്‍സ് ഹിറ്റായി; ‘ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാര്‍ക്ക്’ സിനിമയിലേക്ക് അവസരം

സൂര്യയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. മിടുക്കന്‍മാരുടെ ഡാന്‍സ് ഹിറ്റായതോടെ സൂര്യ അടക്കമുള്ള താരങ്ങളും ഇവരെ അഭിനന്ദിക്കുകയും ചെയ്തും. സിനിമയിലേയ്ക്കും അവസരം ലഭിച്ചിരിക്കുകയാണ് ചെങ്കല്‍ച്ചൂളയിലെ ആ മിടുക്കന്‍മാര്‍ക്ക്. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് എന്ന ചിത്രത്തിലാണ് ഈ മിടുക്കന്‍മാര്‍ അഭിനയിക്കുന്നത്. അര്‍ജുന്‍, നിക്കി ഗില്‍റാണി...

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ പങ്കുവയ്ക്കുന്നത് 1993ലെ ഒരു യഥാർത്ഥ സംഭവകഥ

സൂര്യയുടെ ജന്മദിനത്തിൽ നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിലൊന്നാണ് താ സേ ജ്ഞാനവേലിനൊപ്പമുള്ള ജയ് ഭീം. ചിത്രത്തിലൂടെ ആദ്യമായി അഭിഭാഷകന്റെ വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് സൂര്യ. മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയനാണ് സിനിമയിൽ വളരെ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നത്. അതേസമയം, ആദ്യമായി വക്കീൽ കുപ്പായം അണിയുമ്പോൾ ഒരു യഥാർത്ഥ...

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ പവൻ കല്യാണിന്റെ നായികയായി നിത്യ മേനോൻ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന...

രാധേ ശ്യാം റിലീസ് തീയതി പ്രഖ്യാപിച്ചു; കൊവിഡ് സാഹചര്യത്തിൽ അടുത്ത വർഷം തിയേറ്ററുകളിൽ

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയും അഭിനയിച്ച രാധേ ശ്യാമിന്റെ റിലീസ് തീയതിപ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 30 ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ നിലവിലെ സാഹചര്യത്തിൽ തീയതി മാറ്റുകയായിരുന്നു. റിലീസ് 2022 ജനുവരി 14 ലേക്കാണ് മാറ്റിയത്. പ്രഭാസിന്റെ ചിത്രമുള്ള പോസ്റ്റാറിനൊപ്പമാണ് പുതിയ തീയതി പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ...

ഗോത്ര സമൂഹത്തിനോടൊപ്പം പരമ്പരാഗത നൃത്തവുമായി ശോഭന- വിഡിയോ

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. വിദ്യാർത്ഥികൾക്കും കലാർപ്പണയിലെ മറ്റു അധ്യാപകർക്കൊപ്പവും നൃത്തവുമായി എത്താറുണ്ട് നടി. ഇപ്പോഴിതാ, ഗോത്ര സമൂഹത്തിനൊപ്പം അവരുടെ പരമ്പരാഗത നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്...

ദുൽഖർ സൽമാനെ നായകനാക്കി സൗബിൻ ഷാഹിർ ഒരുക്കുന്ന ചിത്രം; ‘ഓതിരം കടകം’ ഒരുങ്ങുന്നു

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി നിരവധി സർപ്രൈസുകളാണ് ദുൽഖർ സൽമാൻ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ പോസ്റ്ററിന് പുറമെ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് താരം. ഓതിരം കടകം എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് ദുൽഖർ...

‘പൊന്നിയിൻ സെൽവനി’ൽ പാണ്ഡ്യ രാജ്യത്തെ നന്ദിനി ദേവിയായി വേഷമിടാൻ ഐശ്വര്യ റായ്

മണിരത്നം ചിത്രങ്ങളോട് എന്നും സിനിമാപ്രേമികൾക്ക് വലിയ പ്രണയമാണ്. ഒട്ടേറെ ക്ലാസ്സിക് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മണിരത്നം ഒരുക്കുന്ന പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. പോണ്ടിച്ചേരിയിൽ വൻ താരനിരയോടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മണിരത്നം ചിത്രങ്ങളിലൂടെയാണ് തമിഴ് സിനിമാലോകത്ത് ഐശ്വര്യ റായ് ചുവടുറപ്പിച്ചത്. സേതുപതി'യിലെ മാസ്റ്റർ രാഘവൻ മുരുകൻ ചിത്രത്തിൽ...

‘മിസ്റ്റർ വുമണി’ലൂടെ തിരക്കഥാരംഗത്തേക്ക് ചുവടുവെച്ച് ഭഗത് മാനുവൽ

ജിനു ജെയിംസും മാത്‌സൺ ബേബിയും ചേർന്ന് സംവിധാനം ചെയ്യുന്ന 'മിസ്റ്റർ വുമൺ' എന്ന ഹാസ്യ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത് നടൻ ഭഗത് മാനുവൽ. കഴിഞ്ഞ പതിനൊന്ന് വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഭഗത് മാനുവൽ തിരക്കഥ രംഗത്തേക്ക് ആദ്യമായാണ് എത്തുന്നത്. ബിജു ആര്യനോടൊപ്പം ചേർന്നാണ് ഭഗത് മാനുവൽ തിരക്കഥ ഒരുക്കുന്നത്. ഭഗത്തിന്റെ ആദ്യ...

‘ഒത്തിരി സംതൃപ്തി നൽകിയ ഒരു സിനിമയുടെ ഓർമ്മയ്ക്കായി’; അത്ഭുതദ്വീപിലെ അപൂർവ്വ ചിത്രവുമായി വിനയൻ

മലയാളികളുടെ പ്രിയ സംവിധായകനാണ് വിനയൻ. എൺപതുകളിൽ ‘ആയിരം ചിറകുള്ള മോഹം’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ വിനയൻ, ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനാകുകയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച വിനയന്റെ ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവരെല്ലാം വേഷമിട്ട അത്ഭുതദ്വീപിൻറെ കഥ,...

മാരനാകാൻ ധനുഷ്; പിറന്നാൾ ദിനത്തിൽ ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

പിറന്നാൾ നിറവിലാണ് തമിഴ് താരം ധനുഷ്. ഒട്ടേറെ ചിത്രങ്ങളാണ് ധനുഷ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ കാർത്തിക് നരേനുമൊത്തുള്ള ധനുഷിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുകയാണ്. മാരൻ എന്നാണ് ചിത്രത്തിന്റെ പേര്. ജി വി പ്രകാശ് കുമാറിന്റെ ബിൽഡ്-അപ്പ് സംഗീതത്തിലൂടെ ധനുഷിന്റെ മുഖം...
- Advertisement -

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...