ആരാധകരുടെ ഹൃദയം കീഴടക്കി ഐശ്വര്യ റായ് !!


തന്റെ അനിതരസാധാരണമായ സൗന്ദര്യം കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കിയ വിശ്വസുന്ദരിയാണ് ഐശ്വര്യാ റായ്.എന്നാൽ സൗന്ദര്യത്തിൽ മാത്രമല്ല കൃത്യനിഷ്ഠയുടെ കാര്യത്തിലും താൻ അതീവ ശ്രദ്ധാലുവാണെന്നു തെളിയിക്കുന്നതായിരുന്നു ഏതാനും ദിവസങ്ങൾക്കു മുൻപ് ദുബായിയിൽ ഒരു ഷോപ്പ് ഉൽഘാടനവുമായി ബന്ധപ്പെട്ടുണ്ടായ  സംഭവങ്ങൾ.  നാല് മണിക്ക് ഷോപ്പ് ഉത്ഘാടനത്തിനായി ഐശ്വര്യ റായി എത്തുമെന്നാണ് അറിയിച്ചിരുന്നത്.

തങ്ങളുടെ പ്രിയ താരത്തെ കാണാൻ നിരവധിയാളുകൾ ഉച്ചയോടുകൂടി തന്നെ തടിച്ചു കൂടുകയും ചെയ്തിരുന്നു.മറ്റു സൂപ്പർ താരങ്ങളെ പോലെ ഐശ്വര്യ റായിയും പറഞ്ഞ സമയത്തിന് ശേഷം മാത്രമായിരിക്കും എത്തുക എന്ന് കരുതിയ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൃത്യം 4 മണിക്കു തന്നെ ഐശ്വര്യയെത്തി. നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയെത്തിയെ ഐശ്വര്യയെ ‘ആഷ്’ എന്ന ആർപ്പുവിളികളോടുകൂടിയാണ് വരവേറ്റത്.ആരാധകർക്കായി ഫ്ലയിങ് കിസ്സ് നൽകാനും താരം മറന്നില്ല..


താരങ്ങൾ വൈകി വരുന്നതിനെക്കുറിച്ച് ഒരു മധ്യ പ്രവർത്തകൻ ചോദിച്ചപ്പോൾ ഐശ്വര്യ മറുപടി പറഞ്ഞതിങ്ങനെ. “വൈകി വരുന്നതിനെ ഫാഷനായിട്ട് ഞാൻ കാണുന്നില്ല. ഞാൻ എപ്പോഴെങ്കിലും വൈകി വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും നേരെത്തെ പ്ലാൻ ചെയ്തതോ  കരുതിക്കൂട്ടിയോ അല്ല.കൃത്യനിഷ്ഠത  ലോകം മുഴുവൻ ബഹുമാനിക്കുന്ന ഒന്നാണ്.ഞാനും വർഷങ്ങളായി അത് പാലിക്കുകയാണ്..കൃത്യനിഷ്ഠത പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒന്നാണ്”.