‘ബാഹുബലി’യെ പഠന വിഷയമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ബാഹുബലി 2: ദി കൺക്ലൂഷൻ എന്ന സിനിമയെ പഠനവിഷയമാക്കി   അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ.പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ദൃശ്യ വിസ്മയതെക്കുറിച്ച് ഐ ഐ എമ്മിലെ അധ്യാപകൻ ഭരതൻ കന്തസ്വാമിയാണ് വിഷയമവതരിപ്പിക്കുന്നത്. സമകാലീന സിനിമ വ്യവസായം എന്ന ഇലെക്റ്റിവ് വിഷയമായാണ് ബാഹുബലി സിലബസിന്റെ ഭാഗമാകുന്നത്.

ഒരു ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം എങ്ങനെയാണ് മാർക്കറ്റ് ചെയ്യപ്പെടുന്നതെന്നും ആദ്യ ഭാഗം രണ്ടാം ഭാഗത്തേക്കാൾ മികച്ചതാണെങ്കിലും രണ്ടാം ഭാഗം എങ്ങനെയാണ് കൂടുതൽ പണം വരുന്നതെന്നുമൊക്കെയാണ് വിദ്യാർത്ഥികൾ പഠിക്കുക.ബാഹുബലി 2 വിനെ ആധാരമാക്കി സിനിമയുടെ വിപണന തന്ത്രങ്ങൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ഇതിലൂടെ അധ്യാപകർ ഉദ്ദേശിക്കുന്നത്. ഇതേക്കുറിച്ചു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു ഗവേഷണം നടന്നതായും അധ്യാപകർ പറയുന്നു..ഇത്രമേൽ പ്രൊഫഷണലായി വിപണനം ചെയ്യപ്പെട്ട മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിലുണ്ടായിട്ടില്ലെന്നാണ് ചലച്ചിത്ര ലോകത്തെ പ്രശസ്ത ട്രേഡ് അണലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.ഓൺലൈൻ ന്യൂസ് പോർട്ടലായ ഡി എൻ എ യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്ബാഹുബലി ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയും വാർത്ത പുറത്തു വിട്ടിട്ടുണ്ട്.