ഇന്റർനെറ്റിൽ തരംഗമായി വീണ്ടും മോഹൻലാൽ..ചിത്രം കാണാം

അസാധ്യമായ വേഷപ്പകർച്ചകൊണ്ടും രൂപമാറ്റംകൊണ്ടും പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ നടനാണ് മോഹൻലാൽ.കഥാപാത്രം ആവശ്യപ്പെടുന്ന രൂപ-ഭാവങ്ങളിലേക്ക് അനായാസം പരകായ പ്രവേശം നടത്തുന്ന മോഹൻലാൽ അവയുടെ  പൂർണതക്ക് വേണ്ടി  എന്തു കഠിന പ്രയത്നങ്ങളും ചെയ്യാനും  ഒരുക്കമാണ്.

ഒടിയൻ സർപ്രൈസിനു ശേഷം അജോയ് വർമയൊരുക്കുന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ പുറത്തു വിട്ട ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.ഒടിയൻ ലുക്കിൽ നിന്നും തികച്ചും വ്യത്യസ്ഥമായി,എന്നാൽ ചെറുപ്പം തുളുമ്പുന്ന മുഖവുമായി മോഹൻലാൽ പുറത്തു വിട്ട ചിത്രം ഇതിനോടകം തന്നെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു കഴിഞ്ഞു.

അജോയ് വർമ്മ ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്കേഷനായ മുംബൈയിൽ നിന്നുമാണ് മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ത്രീ ഇഡിയറ്റ്‌സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്റ്റൈലിസ്റ്റ് സെറീനയാണ് മോഹന്‍ലാലിന്റെ പുത്തൻ ലൂക്കിന്‌ പിറകിൽ.സന്തോഷ് ടി കുരുവിള നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നാണ് മോഹൻലാൽ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്..സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.