വിസ്മയം തീർക്കാൻ ‘ഒടിയൻ’ വരുന്നു ; ലൊക്കേഷൻ ചിത്രങ്ങൾ കാണാം…

വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. പ്രശസ്ത പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന്റെ അരങ്ങേറ്റ ചിത്രത്തെ വളരെ ആവേശപൂർവ്വം  കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷം പകരുന്നതാണ് പുതിയ വാർത്തകൾ. മോഹൻലാൽ പുതിയ ലുക്കിലെത്തുന്ന ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഉടൻ  തീയേറ്ററുകളിലെത്തും. ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

ചുവന്ന ബനിയനും തലയിൽ കെട്ടും ചുറ്റും രണ്ട് കാളകളുമായി ഓടുന്ന മോഹൻലാലിൻറെ  ചിത്രവും നേരത്തെ  പുറത്തിറങ്ങിയിരുന്നു.. ഫാന്റസി ത്രില്ലറായ ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തുന്ന കഠിനമായ പരിശീലനങ്ങളും രൂപ മാറ്റങ്ങളും മലയാള ചലച്ചിത്ര രംഗത്ത് വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിനും പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.