കിടിലൻ സ്റ്റണ്ടുമായി പ്രണവ് മോഹൻലാൽ; വീഡിയോ കാണാം

അസാധ്യമായ മെയ് വഴക്കവും  ആക്ഷനും തന്റെ മുഖമുദ്രയാണെന്ന് തെളിയിച്ചുകൊണ്ടാണ് പ്രണവ് മോഹൻലാൽ ആദിയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. പാർകൗർ പോലുള്ള അതിസാഹസികമായ    സ്റ്റണ്ട് രംഗങ്ങൾ   ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്തുതീർത്ത  പ്രണവ് ആദിയുടെ അണിയറപ്രവർത്തകരെവരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആദിക്കായി  പ്രണവ് സ്റ്റണ്ട് രംഗങ്ങൾ പരിശീലിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നു. ഫ്രാൻസിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തോടൊപ്പം ആക്ഷൻ രംഗങ്ങൾ അഭ്യസിക്കുന്ന പ്രണവിനെ വിഡിയോയിൽ കാണം. പുലിമുരുകൻ സിനിമയിൽ മോഹൻലാൽ തകർത്തഭിനയിച്ച ആക്ഷൻ രംഗങ്ങളോട് സാമ്യമുള്ള സ്റ്റുണ്ട് രംഗമാണ് വിഡിയോയിൽ ഉള്ളത്