മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രത്തിനൊരുങ്ങി സൗബിൻ?? ആശംസകളുമായി ദുൽഖർ

പറവയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ സൗബിൻ ഷാഹിറിന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് സൂചന. സൗബിൻ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ട ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ഇത്തരത്തിലൊരു സൂചനയിലേക്ക് വിരൽ ചൂണ്ടുന്നത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൻ നെക്സ്റ്റ്??(അടുത്തത്) എന്നാണ് സൗബിൻ ഹാഷ് ടാഗ് രൂപേണ അടിക്കുറിപ്പായി നൽകിയത്.സൗബിന്റെ പോസ്റ്റിൽ നടൻ ദുൽഖർ സൽമാൻ  കമന്റ് ചെയ്തതോടെ ആരാധകരുടെ പ്രതീക്ഷയും വർധിച്ചു. കാത്തിരിക്കാൻ കഴിയില്ലെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ചിത്രത്തെ ക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സൗബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന പറവയിൽ ദുൽഖർ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

#next ?????❤️

A post shared by Soubin Shahir (@soubinshahir) on