വ്യാജന്മാർക്ക് വാരിക്കുഴിയൊരുക്കി വിജയ് ബാബു

January 23, 2018

ചലചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിലൂടെ വ്യാപിപ്പിക്കുന്നവർക്കെതിരെ ധീരമായ പോരാട്ടം നടത്തിയിട്ടുള്ള ആളാണ് വിജയ് ബാബു.സിനിമയെ കൊല്ലുന്ന ഇത്തരം ഹീനമായ പ്രവർത്തികൾക്കെതിരെ അർഹിച്ച ശിക്ഷ നൽകണമെന്ന് വാദിച്ചിട്ടുള്ള വിജയ് ബാബു അത്തരം വ്യാജന്മാരെ കണ്ടെത്താനും മുൻപന്തിയിലുണ്ടായിരുന്നു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് നിർമിച്ച ആട് 2  ടോറന്റിലൂടെ  പുറത്തെത്തിച്ചാണ് വിജയ് ബാബുവിനെതിരെ വ്യാജന്മാർ പകരം ചോദിച്ചത്.ആട് 2 ടോറന്റിലൂടെ ചോർന്നതറിഞ്ഞ വിജയ് ബാബു അതിനെതിരെ പരസ്യമായി  രംഗത്ത് വരികയും ചെയ്തിരുന്നു.ഫേസ്ബുക്കിലൂടെ വ്യാജന്മാർക്ക് മുന്നറിയിപ്പ് നൽകിയ വിജയ് ബാബു ഏതു നിമിഷവും അവരെ പിടികൂടുമെന്നും വ്യക്തമാക്കി.

ഫേസ്ബുക്കിനു പകരം ടോറന്റിനു പിറകെ പോകുവെന്നു പറയുന്നവരോട്, പൈറസി നിയമങ്ങൾ ലംഘനം നടത്തുന്ന എല്ലാവര്ക്കും പുറകെ  ഞങ്ങളുണ്ട്.ടോറന്റിൽ സിനിമ അപ്ലോഡ്ചെയ്യുന്നവർ വളരെ സ്മാർട്ടാണ്.അവരിലേക്കെത്താനുതകുന്ന ഒരു അടയാളവും അവർ അവശേഷിപ്പിക്കുന്നില്ല.എന്നാലും നിങ്ങളോടെല്ലാവരോടുമായി പറയട്ടെ, തമിഴ് റോക്കേഴ്‌സിന്റെ മലയാളം അഡ്മിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഞങ്ങൾ. അധികം വൈകാതെ അയാൾ ആരെന്ന് വെളിപ്പെടുത്തും.ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് ഇൻഡസ്ട്രിയും പോലീസും ചേർന്നാണ്.മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക് ഇന്ടസ്ട്രികളും തമിഴ് റോക്കേഴ്‌സിനു പിറകെയുണ്ട്. നിയമത്തിനു അതീതതരാണെന്ന് കരുതുന്ന ചില ആളുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്’-വിജയ് ബാബു ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു .

വിജയ് ബാബുവിന്റെ എഫ് ബി പോസ്റ്റിന്റെ  പൂർണ രൂപം വായിക്കാം.