പ്രായ വരമ്പുകളില്ലാത്ത പ്രണയദിന ആശംസകളുമായി ഇന്ദ്രൻസിന്റെ ‘ആളൊരുക്കം’; ടീസർ കാണാം

ഇന്ദ്രൻസിനെ നായകനാക്കി മാധ്യമ പ്രവര്‍ത്തകനായ  വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആളൊരുക്കത്തിന്റെ ആദ്യ ടീസർ പ്രണയ ദിനത്തിൽ പുറത്തിറങ്ങി.ഓട്ടൻതുള്ളൽ കലാകാരനായ പപ്പുപിഷാരടിയുടെ ഓർമയിൽ നിന്നുള്ള പ്രണയനുഭവങ്ങൾ പങ്കുവെക്കുന്ന ടീസറിൽ തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയോടെയാണ് ഇന്ദ്രൻസ് എത്തുന്നത്.

കാലിക പ്രസക്തിയുള്ള ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ‘ആളൊരുക്കം’  ഇന്ദ്രൻസ് എന്ന കലാകാരന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ  ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിനായി   കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ക്കു  കീഴിലാണ്   ഇന്ദ്രൻസ് ഓട്ടൻ തുള്ളൽ അഭ്യസിച്ചത്.

ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ,  കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ജോളിവുഡ് മൂവിസിനു  വേണ്ടി ജോളി  ലോനപ്പനാണ് ചിത്രം നിർമിക്കുന്നത്.