ഒരു അഡാർ ലൗവുമായി അല്ലു അർജുനും മകനും

തെലുങ്ക് സൂപ്പർതാരം അല്ലു അര്ജുന് ഒരു അഡാർ ലവ് എന്ന ചിത്രത്തോടുള്ള പ്രണയം അവസാനിക്കുന്നില്ല…ചിത്രത്തിലെ മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനം തന്റെ ഹൃദയം കീഴടക്കിയെന്നു പറഞ്ഞ്‌ ഗാനം ട്വിറ്ററിലൂടെ ഷെയർ ചെയ്ത താരം ഇപ്പോൾ ഒരു അഡാർ ലവിലെ വാലന്റൈൻ ടീസറിലെ രംഗം അനുകരിച്ചുകൊണ്ടാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

പ്രിയ വാര്യരും റോഷനും ചേർന്നഭിനയിച്ച വാലന്റൈൻ ടീസറിലെ രംഗങ്ങൾ അല്ലു അർജുനും മകനും കൂടി അനുകരിക്കുന്ന വീഡിയോയാണ് താരം ആരാധകരുമായി പങ്കുവെച്ചത്..പ്രിയ വാര്യരുടെ റോളിൽ തോക്കുമായി അല്ലു അർജുനും റോഷന്റെ റോളിൽ അല്ലു അർജുന്റെ മകൻ അല്ലു അയാനുമാണ് വിഡിയോയിൽ ഉള്ളത്.  നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുകയാണ് വിഡിയോ..

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനവും ഗാന രംഗങ്ങളും ലോകം മുഴുവൻ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനത്തെ ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച ഗാനമെന്നാണ് അല്ലു അർജുൻ വിശേഷിപ്പിച്ചത്..