ഒടുവിൽ അല്ലു അർജുനും പറഞ്ഞു; ഇതൊരു ‘അഡാർ’ ഗാനം തന്നെ

മലയാളക്കരയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനത്തിന് പ്രശംസയുമായി പ്രശസ്ത തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. ഗാനം തന്റെ ഹൃദയം കീഴടക്കിയ വിവരം  അല്ലു അർജുൻ തന്നെയാണ് വെളിപ്പെടുത്തിയത്.സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഗാന രംഗം  തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യാനും താരം മറന്നില്ല.

‘ഈ അടുത്ത് ഞാൻ  കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോകളിൽ ഒന്ന്. ലാളിത്യത്തിന്റെ ശക്തിയാണ് ഇതിന്റെ പ്രത്യേകത’..അല്ലു അർജുൻ ഇൻസ്റാഗ്രാമിലൂടെ ട്വീറ്റ് ചെയ്തു..

ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് തെലുങ്കിലും ആരാധകരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സൂപ്പർ താരത്തിന്റെ ട്വീറ്റ്.