‘അരവിന്ദന്റെ അതിഥികളി’ലൂടെ അച്ഛനും മകനും വീണ്ടുമെത്തുന്നു..!!

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  കഥ പറയുമ്പോൾ, മാണിക്യക്കല്ല്, നയൻ വൺ സിക്സ് എന്നീ ചിത്രങ്ങൾക്കു  ശേഷം എം മോഹനൻ  സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിൽ  ഷാൻ റഹ്മാൻ സംഗീതവും  രഞ്ജൻ എബ്രഹാം  എഡിറ്റിംഗും  നിർവഹിക്കുന്നു.

മകന്റെ അച്ഛൻ, പത്മശ്രീ ഡോ. സരോജ് കുമാർ  എന്നീ  ചിത്രങ്ങളിലാണ്  ഇതിനു മുൻപ് ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയിട്ടുള്ളത്.  2016 ൽ പുറത്തിറങ്ങിയ മുത്തശ്ശി ഗദയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച അവസാന ചിത്രം. ഏറെ നാളെത്തെ ഇടവേളയ്ക്കു ശേഷം ശ്രീനിവാസനും മകനും ഒന്നിക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിഖില വിമല്‍, ഉര്‍വശി, വിജയരാഘവന്‍, പ്രേംകുമാര്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, അജുവര്‍ഗീസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്.