താര റാണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സിനിമാ ലോകം

അഞ്ചു പതിറ്റാണ്ടുകാലം ഇന്ത്യൻ സിനിമാ ലോകത്തെ താരറാണിയായി  നിറഞ്ഞുനിന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകവും ആരാധകരും. നാലാം വയസ്സുമുതൽ  പകരംവെക്കാനില്ലാത്ത  തന്റെ

അഭിനയമികവുകൊണ്ടും സൗന്ദര്യം  കൊണ്ടും പ്രേക്ഷക മനസ്സിൽ ചേക്കേറിയ അതുല്യ കലാകാരിയുടെ വേർപാടിൽ  രാജ്യത്തെ സിനിമാ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ദുഃഖം രേഖപ്പെടുത്തി.