ആരാധകന്റെ വിവാഹത്തിലേക്ക് ധനുഷിന്റെ അപ്രതീക്ഷിത സന്ദർശനം-വീഡിയോ കാണാം

ആരാധകന്റെ വിവാഹ ആഘോഷങ്ങളിലേക്ക്  അപ്രതീക്ഷിത സന്ദർശനവുമായി  തമിഴകത്തിന്റെ സൂപ്പർ താരം ധനുഷ്. തിരുനെൽവേലിയിൽ വെച്ചു നടന്ന തന്റെ ആരാധകന്റെ വിവാഹത്തിലാണ്  ധനുഷ് സർപ്രൈസുമായി  എത്തിയത്. നവദമ്പതികൾക്ക് ആശംസകളർപ്പിച്ച ധനുഷ് ഇരുവർക്കും ഓരോ സ്വർണ മാലയും സമ്മാനമായി നൽകിയാണ് മടങ്ങിയത്.

തിരുനൽവേലി ധനുഷ് ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറിയാണ് വരനെന്നാണ് വിവരം. വിവാഹ വേദിയിലെത്തിയ ധനുഷിനെ ഹർഷാരങ്ങളോടെയാണ് ആരാധകർ എതിരേറ്റത്. പൂക്കൾ കൊണ്ടുള്ള മാലയും തൊപ്പിയും അണിയിച്ചുകൊണ്ടാണ് ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.

തന്റെ പുതിയ ചിത്രമായ മാരി 2 വിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് ധനുഷ് ആരാധകന്റെ കല്യാണത്തിനെത്തിയത്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവിയാണ് നായിക.