ആരാധകൻറെ അപ്രതീക്ഷിത വിയോഗം; നടുക്കം മാറാതെ മമ്മൂട്ടിയും ദുൽഖറും

തങ്ങളുടെ പ്രിയപ്പെട്ട ആരാധകന്റെ മരണത്തിൽ വേദന പങ്കുവെച്ച്  മമ്മൂട്ടിയും ദുൽഖറും. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ പി കെ ഹർഷാദിന്റ അപ്രതീക്ഷിതമായ വിയോഗമാണ് ഇരു താരങ്ങളെയും ഞെട്ടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടേയും ദുൽഖറിന്റെയും കടുത്ത ആരാധകനായിരുന്നു ഹർഷാദിനെ ബൈക്ക് അപകടത്തിന്റെ രൂപത്തിലാണ് മരണം കവർന്നെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇരു താരങ്ങളും തങ്ങളുടെ പ്രിയ ആരാധകന്റെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്.

നിറഞ്ഞ സ്നേഹവും പ്രോത്സാഹനവുമായി കൂടെ നിന്ന ഹർഷാദിന്റെ മരണത്തിൽ കടുത്ത ദുഃഖമുണ്ടെന്നും  എപ്പോഴും സന്തോഷവാനായിരിക്കുന്ന ചെറുപ്പക്കാരനായിരുന്നു ഹർഷാദെന്നും  ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.