കണ്ണിറുക്കി ഇത്തിക്കര പക്കിയും; മോഹൻലാൽ ചിത്രം കാണാം

ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തയായ പ്രിയ വാര്യർ സൃഷ്‌ടിച്ച ഓളങ്ങൾ അടങ്ങും മുൻപേ മറ്റൊരു സൂപ്പർ കണ്ണിറുക്കലുമായി  മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ്  മോഹൻലാൽ ആരാധക മനം കവരുന്ന പുതിയ ഭാവവുമായെത്തിയത്  കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.  മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്