കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ എത്തുന്നു; പ്രഖ്യാപനവുമായി എംജി ശ്രീകുമാർ

മലയാള സിനിമാ പ്രേക്ഷകരെ മുൻപെങ്ങുമില്ലാത്ത വിധം ആകാംഷയിലാക്കിയ പ്രഖ്യാപനമായിരുന്നു കുഞ്ഞാലി മരയ്ക്കർ എന്ന ചിത്രത്തിന്റേത്..മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലി മരയ്ക്കാർ  എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ മലയാള ചലച്ചിത്ര മേഖല ഒന്നടങ്കം അത്ഭുതപ്പെട്ടുപോയി..

പിന്നീട് മലയാളത്തിൽ രണ്ടു കുഞ്ഞാലിമറയ്കാറുടെ ആവശ്യമില്ലെന്നു പറഞ്ഞ  പ്രിയദർശൻ  തന്റെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു .എട്ടു മാസത്തിനുള്ളിൽ മമ്മൂട്ടി- സന്തോഷ് ശിവൻ ടീം കുഞ്ഞാലിമരയ്കാരുമായെത്തിയില്ലെങ്കിൽ തന്റെ പ്രൊജെക്ടുമായി മുന്നോട്ടുപോവുമെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

ഈ ഘട്ടത്തിലാണ് മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ കുഞ്ഞാലിമരയ്ക്കാർ ചിത്രം ആരംഭിക്കുകയാണെന്ന പ്രഖ്യാപനവുമായി ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാർ രംഗത്തെത്തിയത്.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ്  മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാരുടെ വീണ്ടുമെത്തുന്നുവെന്ന് പ്രഖ്യാപിച്ചത്.കുഞ്ഞാലിമരയ്ക്കാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നും എല്ലാവരുടെയും അനുഗ്രഹങ്ങളും പിന്തുണയും വേണമെന്നുമായിരുന്നു എംജി ശ്രീകുമാർ പറഞ്ഞു.പ്രിയദർശനും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.