പ്രിയ വാര്യരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ വില 8 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ വാര്യർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഈടാക്കുന്നത് എട്ടു ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സോഷ്യൽ മീഡിയ അനലിസ്റ്റായ ഗബ്ബർ സിങ്ങാണ്   പ്രിയയുടെ ഞെട്ടിപ്പിക്കുന്ന പ്രതിഫലത്തുകയെ  കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തലുകൾ നടത്തിയത്.

പ്രിയ  വാര്യർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നേടുന്നത് എട്ടു ലക്ഷം രൂപയാണ്..മുഖ്യധാര ബോളിവുഡ് നടൻമാർ  ഈടാക്കുന്നതിനേക്കാൾ വലിയ തുകയാണത്. ഗബ്ബാർ സിങ് ട്വിറ്ററിലൂടെ പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് പ്രിയ വാര്യരെ  ലോകപ്രശസ്തയാക്കിയത്. നിലവിൽ 4.6  മില്യൺ ഫോള്ളോവെഴ്‌സുള്ള പ്രിയ വാര്യർ ഫോള്ളോവെഴ്സിന്റെ എണ്ണത്തിലുള്ള നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയിരുന്നു. നിലവിൽ പ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വണ്‍ പ്ലസ്, പ്രിന്‍ങ്കിള്‍സ് എ്ന്നിങ്ങനെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ വരെ പ്രമോഷനും നടത്തുന്നുണ്ട്.

So many Valentines requests but I’m staying #SingleAsAPringle @PringlesIndia?

A post shared by priya prakash varrier (@priya.p.varrier) on