നരസിംഹം റെഫെറെൻസുമായി വികടകുമാരൻ ട്രെയ്‌ലർ പുറത്തിറങ്ങി

നരസിംഹത്തിലെ ഇന്ദു ചൂടന്റെ അച്ഛൻ കരുണാകരമേനോനെ രക്ഷിക്കാനെത്തുന്ന നന്ദഗോപാൽ മാരാരുടെ ഇൻട്രോ സീൻ മലയാളികൾ മറന്നു കാണാനിടയില്ല.. ഇന്ത്യ ടുഡേ മാഗസിനിലെ പുറം ചട്ടയിലെ നന്ദഗോപാൽ മാരാരുടെ ചിത്രം കൂട്ടുകാർക്ക് കാണിച്ചുകൊടുത്തുകൊണ്ട് ഇന്ദുചൂടൻ പറയുന്ന ഡയലോഗ് വര്ഷങ്ങള്ക്കു ശേഷം വീണ്ടും മലയാളികളുടെ മുന്പിലെത്തിച്ചിരിക്കുകയാണ് വികടകുമാരൻ ചിത്രത്തിന്റെ ട്രെയ്‌ലർ.ബോബൻ സാമുവൽ സംവിധാനം നിർവഹിക്കുന്ന വികടക്കുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.മനസായാണ് ചിത്രത്തിലെ നായിക. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്  ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ  തിരക്കഥയെഴുതുന്നത് വൈ വി രാജേഷാണ്.