വെള്ളിത്തിരയിലെ വി പി സത്യനു മധുരവുമായി യഥാർത്ഥ ‘ക്യാപ്റ്റന്റെ’ പത്നിയെത്തി..

ഇന്ത്യൻ ഫുട്ബോളിന് കേരളം സമ്മാനിച്ച ഇതിഹാസ കളിക്കാരൻ വി പി സത്യനെ വെള്ളിത്തിരയിൽ അനാശ്വമാക്കിയ ജയസൂര്യയെ കാണാൻ വി പി സത്യന്റെ പ്രിയ പത്നി അനിതയെത്തി. വി പി സത്യൻ എന്ന ഫുട്ബോൾ മാന്ത്രികന്റെ കളിക്കളത്തിനു പുറത്തെ വേദന നിറഞ്ഞ ജീവിതം അതെ തീവ്രതയോടെ സ്‌ക്രീനിലെത്തിച്ച ജയസൂര്യയെ കൊച്ചിയിലുള്ള താരത്തിന്റെ വീട്ടിലെത്തിയാണ് അനിത സന്ദർശിച്ചത്… വീട്ടിലെത്തിയ സ്പെഷ്യൽ അതിഥിയെന്നു പറഞ്ഞ് ജയസൂര്യയും അനിതയും കൂടി ആരാധകർക്കായി  ഒരു വിഡിയോയും പങ്കുവെച്ചു. വർഷങ്ങൾക്കു ശേഷം തന്റെ ഭർത്താവിന്റെ ജീവിതം വെള്ളിത്തിരയിൽ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയെന്ന് അനിത പറഞ്ഞു.