ഒടുവിൽ അവസാന കടമ്പയും പിന്നിട്ട് കാളിദാസ് ജയറാം ചിത്രം പൂമരം. എബ്രിഡ് ഷൈൻ ഒരുക്കുന്ന ക്യാമ്പസ് ചിത്രം പൂമരത്തിന് സെൻസർ ബോർഡ് യൂ സർട്ടിഫിക്കറ്റ് നൽകി. രണ്ടു മണിക്കൂറും 32 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈഘ്യം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് ഒൻപതിന് ചിത്രം റീലീസ് ചെയ്യുമെന്ന്കാളിദാസ് ജയറാം നേരെത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പൂമരത്തിന്റെ റീലീസ് വീണ്ടും നീണ്ടു പോകുകയായിരുന്നു. ചിത്രം മാർച്ച് 15 നു തീയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കുഞ്ചാക്കോ ബോബൻ , മീരാജാസ്മിൻ തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പം അഭിനയിക്കുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’, ‘കടവാത്തൊരു തോണിയിരിപ്പൂ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ബാല താരമായെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാളിദാസ് ജയറാമിന്റെ നായകനായുള്ള അരങ്ങേറ്റത്തെ വളരെ പ്രതീക്ഷയോടെയാണ് മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത്.