അമ്പരപ്പിക്കുന്ന ആക്ഷനുമായി നയൻസ് വീണ്ടുമെത്തുന്നു; കൊക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര  പ്രധാന കഥയപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ചിത്രം കൊലമാവ്‌ കോകില അഥവാ കോകോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.. ഫസ്റ്റ് ലുക്ക് പോസ്റ്ററും ,മോഷൻ പോസ്റ്ററും നയൻ‌താര തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത് .

നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്  അനിരുദ്ധാണ്.നയൻ‌താര, യോഗി  ബാബു  ശരണ്യ പൊൻവർണ്ണൻ, ജാക്വലിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ആക്ഷനും ഹൊററിനും പ്രാധാന്യം നല്കിയൊരുക്കുന്ന കോകോയുടെ ചായാഗ്രഹണം നിർവഹിക്കുന്നത് ശിവകുമാർ വിജയനാണ്