കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കുട്ടനാടൻ മാർപാപ്പാ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി.. സരിഗമ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബൻറെയും , അദിതി രവിയുടെയും തകർപ്പൻ നൃത്തചുവടുകളാണ് മുഖ്യ ആകർഷണം. ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പുറമെ ശാന്തികൃഷ്ണ, അദിതി രവി, സലിം കുമാർ ,അജു വർഗീസ്, ധർമജൻ ബോൾഗാട്ടി സൗബിൻ ഷാഹിർ, രമേശ് പിഷാരടി , ടിനി ടോം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് . മലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡ് ഫിലിം കോർപറേഷന്റെ ബാനറിൽ ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.