ഷഹബാസ് അമനെ മികച്ച ഗായകനാക്കിയ ‘മായാനദി’യിലെ ഗാനം പുറത്തിറങ്ങി.

ഷഹബാസ് അമന് 2017 ലെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിക്കൊടുത്ത മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനത്തിന്റെ  വീഡിയോ  പതിപ്പ് പുറത്തിറങ്ങി..ആഷിഖ് അബു സംവിധാനം നിർവ്വഹിച്ച മായാ നദിയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേതാണ് പ്രണയാർദ്രമായ മിഴിയിൽ നിന്നും മിഴിയിലേക്കൊഴുകുന്ന ഗാനം. അൻവർ അലിയുടെ വരികൾക്ക് റെക്സ് വിജയനാണ് ഈണം നൽകിയിരിക്കുന്നത്.

അപ്പുവിന്റെയും മാത്തന്റെയും ജീവിത സംഘർഷങ്ങളുടെയും പ്രണയത്തിൻെറയും കഥ പറഞ്ഞ മായാ നദിയുടെ തിരക്കഥയൊരുക്കിയത് ശ്യാം പുഷ്കരനാണ്.. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രണയം തുളുമ്പുന്ന വരികളും അതിലേറെ ഭാവ തീവ്രമായ ഈണവും ഷഹബാസിന്റെ മാന്ത്രിക ശബ്ദവുമായി ഇഴ ചേർന്നപ്പോൾ മിഴിയിൽ നിന്നും മിഴിയിലേക്കൊഴുകിയ ഗാനം  പോയ വർഷം മലയാളികൾ ഏറ്റവും കൂടുതൽ പാടി നടന്ന  ഗാനങ്ങളിൽ ഒന്നായി മാറി