പൃഥ്വി സംവിധായകൻ, മോഹൻലാൽ നായകൻ; ഒടുവിൽ ലൂസിഫർ വരുന്നു..!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കും. രണ്ടു വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജാണ് ലൂസിഫർ എന്ന ചിത്രവുമായി സംവിധാന രംഗതത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.നിരവധി സൂപ്പർ ഹിറ്റുകൾക്കായി തൂലിക ചലിപ്പിച്ച മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് മലയാള പ്രേക്ഷകർ ലൂസിഫറിനെ കാണുന്നത്.

എന്നാൽ പിന്നീട് ഇരു താരങ്ങളുടേയും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ മൂലം ലൂസിഫറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ലൂസിഫറിന്റെ തിരക്കഥ പൂർത്തിയായതയാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം .ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ചിത്രത്തിൽ നിർണായകമായ വേഷം കൈകാര്യം ചെയ്യുമെന്നും സ്ഥിതീകരിക്കാത്ത  റിപ്പോർട്ടുകളുണ്ട്.