ഒറ്റ ഷോട്ടിൽ മാത്രം അഭിനയിച്ച് അതിഥി താരം!..പ്രതിഫലമായി വാങ്ങിയത് ഒരു തേങ്ങാ കഷ്ണം..!


രമേഷ് പിഷാരടി  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’..ചിത്രത്തിന്റെ പേരുപോലെ തന്നെ ഒരു പഞ്ചവർണ്ണ തത്തയാണ് കഥയിലെ നായികയും..തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പ്രേക്ഷകർക്ക് ഇതിനൊടകം തന്നെ നിരവധി സർപ്രൈസുകൾ നൽകി കഴിഞ്ഞ പിഷാരടി ഏറ്റവും ഒടുവിലായി ചിത്രത്തിലെ ഒരു അതിഥി താരത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

അതിഥി താരമെന്ന് കേൾക്കുമ്പോൾ  മലയാളത്തിലേയോ ഇതര ഭാഷകളിലെയോ ഒരു സൂപ്പർ താരത്തിന്റെ പേരാണ് നിങ്ങൾ പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. പഞ്ചവർണ്ണ തത്തയെ നായികയാക്കിയ പിഷാരടി ഒരു  അണ്ണാൻ കുഞ്ഞിനെയാണ് അതിഥി താരമായി ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്. മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന  വ്യത്യസ്തമായ ചിത്രമായിരിക്കും ‘പഞ്ചവർണ്ണ തത്ത’യെന്ന് വ്യക്തമാക്കുന്നതാണ് പുതിയ രംഗങ്ങൾ..   ഒരൊറ്റ സീൻ മാത്രം അഭിനയിച്ച ആ അതിഥി താരം ഒരു തുണ്ട് തേങ്ങാ കഷ്ണം മാത്രമാണ് പ്രതിഫലമായി വാങ്ങിയതെന്ന് കുറിച്ചുകൊണ്ടാണ് രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്..

എന്നാൽ രമേഷ് പിഷാരടിക്ക് നല്ല കിടിലൻ കൗണ്ടറുകൾ നൽകിക്കൊണ്ടാണ് ആരാധകർ ചിത്രത്തെ വരവേറ്റത്.. തലയിൽ ഇരുന്നുകൊണ്ടാണ് പ്രതിഫലം വാങ്ങിയതെങ്കിൽ തേങ്ങയാകില്ല പിണ്ണാക്കായിരിക്കും പ്രതിഫലമായി വാങ്ങിയിട്ടുണ്ടാകുക എന്നാണ് ഒരു വിരുതൻ കമന്റ് നൽകിയിരിക്കുന്നത്.