കിടിലൻ ആക്ഷനുമായി ശശികുമാർ; അസുരവധത്തിന്റെ ട്രെയ്‌ലർ കാണാം..


നവാഗതനായ മരുതുപാണ്ഡ്യൻ സംവിധാനം ചെയ്യുന്ന ശശികുമാർ ചിത്രം അസുരവധത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നന്ദിത സശ്വേതയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ഗോവിന്ദ് മേനോനാണ് ആക്ഷൻ ത്രില്ലർ ചിത്രമായ അസുരവധത്തിന്റെ സംഗീത സംവിധായകൻ. നാളുകൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടായത്.
എസ് ആർ കതിർ ഛായഗ്രാഹണവും കുമാർ ഗംഗപ്പൻ കലാ സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ദിലീപ് സുബ്ബരായനാണ്.കൊടിവീരനായിരുന്നു ശശികുമാർ നായകനായി ഏറ്റവുമൊടുവിൽ റീലീസ് ചെയ്ത ചിത്രം.