ദേശീയ ചലച്ചിത്ര പുരസ്‌കാരം; തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാർവതിക്ക് പ്രത്യേക പരാമർശം

65ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി..ടേക്ക് ഓഫിലെ  മികച്ച അഭിനയത്തിലൂടെ മലയാളത്തിന്റെ പാർവതിക്ക് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു.. ഫഹദ് ഫാസിൽ നായകനായെത്തിയ ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായാണ് മികച്ച മലയാള ചിത്രം. ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള 11 അംഗ  ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്.

321 ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കാനായി മത്സര രംഗത്തുണ്ടായിരുന്നത്. പ്രാദേശിക ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തിയെന്നാണ് ജൂറി വിലയിരുത്തൽ.ന്യുട്ടനിലെ അഭിനയത്തിന് പങ്കജ് ത്രിപാദിയും   ജൂറിയുടെ പ്രത്യേക പരാമർശം  നേടി. കഥേതര വിഭാഗത്തിൽ വരുൺ ഷായുടെ വാട്ടർ ബേബി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു, മലയാളിയായ അനീസ് കെ മാപ്പിള ഒരുക്കിയ സ്ലേവ് ജെനിസിസ് നേടി..