മൻമോഹൻ സിങ്ങായി അനുപം ഖേർ.. ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി’ലെ ചിത്രങ്ങൾ പുറത്തു വിട്ടു,  പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറാണ് ചിത്രത്തിൽ മൻമോഹൻ സിങ്ങായി  വേഷമിടുന്നത്. മന്‍മേഹന്‍ സിങിന്റെ മുന്‍ മീഡിയ അഡ്വൈസറും മാധ്യമപ്രവര്‍ത്തകനുമായ  സഞ്ജയ് ബാരുവിന്റെ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് രത്നാകർ ഗുട്ടെയാണ്. ബോഹ്റ ബ്രദേഴ്‌സാണ്  ചിത്രം നിർമ്മിക്കുന്നത്.

തന്റെ സമകാലീനനായ  മൻമോഹൻ സിങ്ങിനെ സ്‌ക്രീനിൽ അവതരിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണെന്നും ചിത്രത്തിന്റെ പൂർണതയ്ക്കായി  തന്റെ കഴിവിന് പരമാവധി പ്രയത്നിക്കുമെന്നും അനുപം ഖേർ പറഞ്ഞു.  അക്ഷയ് ഖന്നയാണ് ചിത്രത്തിൽ സഞ്ജയ് ബാരുവിന്റെ  വേഷം അവതരിപ്പിക്കുന്നത്.അനുപം ഖേറിനും അക്ഷയ് ഖന്നയ്ക്കും പുറമെ പ്രതിഭാധനരായ നിരവധി അഭിനേതാക്കൾ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിൽ  ഭാഗമാകുമെന്ന് ചിത്രത്തിന്റെ ക്രിയേറ്റിവ് പ്രൊഡ്യൂസർ മെഹ്താ ഹൻസൽ പറഞ്ഞു.