മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായി കുഞ്ഞാലി മരയ്ക്കാർ എത്തുന്നു; മോഹൻലാലിൻറെ മാസ്സ് ഡയലോഗിൽ പുറത്തിറങ്ങിയ ടൈറ്റിൽ വിഡിയോ കാണാം

ഒടുവിൽ എല്ലാ സംശയങ്ങളും അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ചുകൊണ്ട് ആ പ്രഖ്യാപനം എത്തി. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു..അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി…മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെന്റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ ചരിത്ര സിനിമ നിർമ്മിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രഖ്യാപനത്തോടെ മരയ്ക്കാരുടെ ടൈറ്റിൽ വിഡിയോയും ഇന്നലെ പുറത്തിറക്കിയിരുന്നു.  പറങ്കിപ്പടയോട് പടപൊരുതിയ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ  ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യ വിസ്മയങ്ങളുമാണ് ടൈറ്റിൽ വീഡിയോയുടെ പ്രധാന സവിഷേത..നേരെത്തെ മമ്മൂട്ടിയെ നായകനാക്കി  സന്തോഷ് ശിവനും  കുഞ്ഞാലി മരയ്ക്കാർ ചിത്രവുമായെത്തും എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ ആ ചിത്രം ഉപേക്ഷിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കുഞ്ഞാലി മറയ്ക്കാരായി മോഹൻലാൽ എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ടൈറ്റിൽ വിഡിയോ കാണാം.