24 വർഷങ്ങൾക്കു ശേഷം വീണ്ടും റിലീസിനൊരുങ്ങി ‘തേന്മാവിൻ കൊമ്പത്ത്’


മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ  ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. മാണിക്യനായി മോഹൻലാലും കാർതുമ്പിയായി ശോഭനയും തകർത്തഭിനയിച്ച പ്രിയദർശൻ ചിത്രം 4K റെസൊല്യൂഷനിലാണ് റീ റിലീസ് ചെയ്യുന്നത്. ഇ ഫോർ എന്റർടൈൻമെന്റാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്..

നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കുതിരവട്ടം പപ്പു, സുകുമാരി തുടങ്ങി മലയാളത്തിലെ ജനപ്രിയ താരങ്ങൾ വേഷമിട്ട ചിത്രം 1994 ലാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ മാസങ്ങളോളം നിറഞ്ഞോടിയ ഈ കോമഡി എന്റർടൈനർ ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.രണ്ടു ദേശീയ അവാർഡുകളും അഞ്ചു സംസ്ഥാന പുരസ്‍കാരങ്ങളുമടക്കം നിരവധി ബഹുമതികളും ‘തേന്മാവിൻ കൊമ്പത്ത് നേടിയിരുന്നു മികച്ച ഛായാഗ്രാഹകൻ (കെ.വി ആനന്ദ്) പ്രൊഡക്ഷൻ ഡിസൈനർ( സാബു സിറിൾ) എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ പുരസ്‌കാരങ്ങൾ നേടിയത്.ബേണി- ഇഗ്‌നേഷ്യസ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകൾ ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചവയാണ് .