കോമഡി ഉത്സവം പ്രേക്ഷകർക്കായി ലൈവിലെത്തിയ ടിനിടോമിനൊപ്പം ചേർന്ന് മോഹൻലാൽ;വീഡിയോ കാണാം

മലയാളത്തിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിന്റെ പ്രേക്ഷകർക്കായി ഫേസ്ബുക് ലൈവിലെത്തിയ ടിനിടോമിനൊപ്പം പങ്കു ചേർന്ന് മോഹൻലാൽ. രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനായ ലണ്ടനിൽ നിന്നുമാണ് ടിനിടോം ഫേസ്ബുക്കിലൂടെ പ്രേക്ഷകരുമായി സംവദിച്ചത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലായതിനാലാണ്   കോമഡി ഉത്സവത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് അറിയിക്കാനാണ് ടിനി ടോം ലൈവിലെത്തിയത്.

കോമഡി ഉത്സവത്തിന്റെ സ്ഥിരം ആളാണ് താനെന്നും രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കുന്നതിനാലാണ് ഷോയിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ലൈവ് ആരംഭിച്ചത്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ പുത്രൻ മോഹൻലാലാണ് നായകൻ ‘എന്ന് പറഞ്ഞ ഉടൻ തന്നെ മോഹൻലാൽ ഫ്രെയിമിലെത്തുകയായിരുന്നു. വീഡിയോ കാണാം.