‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ..’ ഇന്നലെകളുടെ ഓർമ്മകളുണർത്തി മോഹൻലാൽ ചിത്രം നീരാളിയുടെ ടീസർ പുറത്തിറങ്ങി

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ മോഹൻലാൽ ചിത്രം ‘നീരാളി’യുടെ ടീസർ പുറത്തിറങ്ങി. 30 വർഷങ്ങൾക്ക് മുൻപ് മോഹൻലാലും നദിയാ മൊയ്‌തുവും ഒരുമിച്ചഭിനയിച്ച ഫാസിൽ ചിത്രം ‘നോക്കെത്താ ദൂരത്തി’ലെ ആയിരം കണ്ണുമായ് എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. 30 വർഷത്തിന് ശേഷം മോഹൻലാലും നദിയാ  മൊയ്‌തുവും വീണ്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീരാളി .

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്…