‘ആണിനും പെണ്ണിനുമപ്പുറം വിശാലമായ മറ്റൊരു ലോകം കൂടിയുണ്ട്’; ചിന്തയുണർത്തുന്ന പ്രമേയവുമായി ഞാൻ മേരിക്കുട്ടി ട്രെയ്‌ലർ

രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും ഉൾച്ചേർത്തുകൊണ്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്…ആണിനും പെണ്ണിനും മാത്രമായി ഈ ലോകത്തെ വിഭജിക്കാനാവില്ലെന്നും  ആൺ-പെൺ തരംതിരിവുകൾക്കപ്പുറം  നിൽക്കുന്ന കഴിവുള്ള അനേകായിരം മനുഷ്യരുടേതു കൂടിയാണ് നമ്മുടെ ലോകമെന്ന കാലിക പ്രസക്തമായ സന്ദേശം നൽകുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ എട്ടു ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ കണ്ടത്.ട്രെയ്‌ലർ കാണാം

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.