ആരാധകരെ ത്രില്ലിലാക്കി ‘കോണ്ടസ’, ടീസർ പുറത്തുവിട്ട് ദുൽഖർ..വീഡിയോ കാണാം ..

നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം കോണ്ടസയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ ടീസർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നിരവധി ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് ചിത്രത്തിന്റെ ടീസർ. അപ്പനി ശരത് നായകനായെത്തുന്ന ചിത്രത്തിൽ  സിനിൽ  സൈനുദ്ദീൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുബാഷ് സിപി നിർമ്മിക്കുന്ന ചിത്രത്തിൽ റിയാസാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.