മകൾക്കൊപ്പം ഡാൻസ് കളിച്ച് അച്ഛനും;വീഡിയോ കാണാം..

മകളുടെ സ്റ്റേജ് ഫിയർ മാറ്റാൻ മകൾക്കൊപ്പം സ്റ്റേജിൽ കയറി ഡാൻസ് കളിച്ച് മാതൃകയായി പിതാവ്. ബല്ലറ്റ് ഡാൻസ് കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം സ്റ്റേജിൽ കയറിയ രണ്ടുവയസുകാരി മകൾ ഡാൻസ് കളിക്കാതെ നിന്നതിനെത്തുടന്നാണ് അഭിഭാഷകനായ മാർക്ക് ഡാനിയേൽ കുട്ടിക്കൊപ്പം കയറി ഡാൻസ് ചെയ്തത്.  ‘ഡാൻസ് ചെയ്യാൻ  മകൾ സ്റ്റേജിൽ കയറിയപ്പോൾ തങ്ങൾ ആദ്യത്തെ വരിയിൽ തന്നെ ഇരിക്കാമെന്നും അത് മകൾക്ക് പ്രചോദനം നല്കുമെന്നുമാണ് കരുതിയത്. അതേസമയം കുട്ടി കളിക്കാതെ നിന്നപ്പോൾ അവൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാവാതിരിക്കാനാണ് താൻ കു‌ടെ കൂടിയതെന്നും’ മാർക്ക് ഡാനിയേൽ പറഞ്ഞു.

ഇളയ കുട്ടിയെ കയ്യിൽ പിടിച്ച് മൂത്ത കുട്ടിക്കൊപ്പം നൃത്തമിടുന്ന ഡാനിയേലിന്റെ വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.  മകൾക്കൊപ്പം ഡാൻസ് ചെയ്യാൻ വന്ന മറ്റൊരു കുട്ടിയുടെ പിതാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.