ആഫ്രിക്കൻ പെൺകുട്ടിയെത്തേടി ‘കുമ്പളങ്ങി നൈറ്റ്സ്’

മധു സി നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി  നൈറ്റ്സ്’. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ശ്യാം പുഷ്കർ ദിലീഷ് പോത്തൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം നസ്രിയ നാസീം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ഷൈൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ സാഹിർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

ഫഹദ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി ആഫ്രിക്കൻ പെൺകുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 17 നും 25 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന കുട്ടിയെയാണ് ചിത്രത്തിനായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.