ദമ്പതിമാരായി കുഞ്ചാക്കോയും നിമിഷയും, ചിത്രീകരണം പൂർത്തിയാക്കി ‘മാംഗല്യം തന്തുനാനേനാ’

സൗമ്യ നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മാംഗല്യം തന്തുനാനേനാ’യുടെ ചിത്രീകരണം പൂർത്തിയായി. കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ചെമ്പൈ’ എന്ന ഡോക്യൂമെന്ററിയ്ക്ക് ദേശീയ അവാർഡ് നേടിയ സൗമ്യ നന്ദന്റെ ആദ്യത്തെ ചിത്രമാണ് ‘മാംഗല്യം തന്തുനാനേനാ’.  കുഞ്ചാക്കോ ബോബനും നിമിഷയ്ക്കും പുറമെ സലിംകുമാര്‍, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ‘മാംഗല്യം തന്തുനാനേന’യുടെ എഡിറ്റിങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്.  ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് ടോണിയാണ്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത് വെറും 37  കൊണ്ടാണ്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.