‘മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണ് നീ..’ ഉടലാഴത്തിന്റെ ഗാനം കാണാം..

ആദിവാസിയായ ട്രാൻസ്‍ജെൻഡറുടെ കഥപറയുന്ന പുതിയ ചിത്രം ‘ഉടലാഴ’ത്തിന്റെ ഗാനം പുറത്തിറങ്ങി. ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണി ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ‘ഉടലാഴം’. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡറുടെ ജീവിത വ്യഥകളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

“മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണ് നീ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിപാലാണ്. മിഥുൻ ജയരാജും സിത്താര കൃഷ്‌ണനും ചേർന്ന് ഒരുക്കിയിരിക്കുന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. രമ്യ വത്സല, ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ, അനുമോൾ എന്നിവരും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡോക്‌ടേഴ്‌സ് ഡിലൈമയുടെ ബാനറിൽ ഡോ. മനോജ് കുമാർ കെ ടി, രാജേഷ് കുമാർ എം പി, സജീഷ് എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.