അച്ഛനും മകനുമൊന്നിക്കുന്നു… കുഞ്ഞാലിമരയ്ക്കാറായി മോഹൻലാലിനൊപ്പം പ്രണവ്….ആകാംഷയോടെ പ്രേക്ഷകർ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിൽ ആരാധകരെ ആകാംഷാഭരിതരാക്കി അച്ഛനും മകനും ഒന്നിക്കുന്നു. കുഞ്ഞാലിമരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

‘ആദി’ എന്ന സിനിമയിലൂടെ നായകനായി എത്തി മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംനേടിയ നായകനാണ് പ്രണവ്.
നേരത്തെ ‘ഒന്നാമൻ’ എന്ന സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. ‘സാഗർ ഏലിയാസ് ജാക്കി’യിലും പ്രണവ് അതിഥി വേഷത്തിലെത്തിയിരുന്നു. അതേസമയം ‘അറബിക്കടലിന്‍റെ സിംഹത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രണവ്- മോഹൻലാൽ കോമ്പിനേഷൻ ആരാധകർ കാത്തിരിക്കുന്നത്.

നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും. ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ നിന്നും താരനിരകൾ ചിത്രത്തിൽ വേഷമിടും.